
മനാമ: റഷ്യയും ഉക്രെയ്നും 168 തടവുകാരെ കൈമാറാനുള്ള കരാറിലെത്തിയതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളെ ബഹ്റൈന്‍ അഭിനന്ദിച്ചു.
ഇരുവശത്തുമുള്ള തടവുകാരുടെ മോചനം സാധ്യമാക്കാന്‍ യു.എ.ഇ. നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. യു.എ.ഇ. മദ്ധ്യസ്ഥതയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആകെ തടവുകാരുടെ എണ്ണം 4,349 ആയി.
