
മനാമ: ഇറാഖിലെ ബസ്ര നഗരത്തിലെ കുവൈത്ത് കോണ്‍സുലേറ്റ് ജനറലിനു നേരെ നടന്ന ആക്രമണത്തെയും നശീകരണ പ്രവര്‍ത്തനങ്ങളെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഈ പ്രവൃത്തികള്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും 1963ലെ കോണ്‍സുലാര്‍ ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അവരുടെ നയതന്ത്ര കാര്യാലയങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.


