
മനാമ: പടിഞ്ഞാറന്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഒരു ഹൈസ്കൂളിലും ഒരു വസതിയിലും നടന്ന വെടിവെപ്പില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ സംഭവത്തില്‍ ബഹ്റൈന്‍ അനുശോഡിച്ചു.
കാനഡ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും രാജ്യത്തിന്റെ ആത്മാര്‍ത്ഥ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. എല്ലാ രൂപത്തിലുമുള്ള അക്രമവും നിരപരാധികളെ ഭീഷണിപ്പെടുത്തലും തള്ളിക്കളയുന്ന രാജ്യത്തിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.


