
മനാമ: ഖത്തര്‍ സായുധ സേനയിലെയും ഖത്തര്‍-തുര്‍ക്കി സംയുക്ത സേനയിലെയും ഏഴ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഖത്തറിലെയും തുര്‍ക്കിയിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനവും സഹതാപവും അറിയിച്ചു.
ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഈ സംഭവത്തില്‍ ഖത്തറിനും തുര്‍ക്കിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


