
മനാമ: അഫ്ഗാനിസ്ഥാനിലെ ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായതില്‍ ബഹ്റൈന്‍ അനുശോചിച്ചു.
അഫ്ഗാനിസ്ഥാന് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയില്‍ ആശംസിച്ചു.


