
മനാമ: വെസ്റ്റ് ബാങ്കിലെ ഇസ്രായോല്‍ അധിനിവേശത്തിനും നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും നിയമസാധുത നല്കുന്ന രണ്ട് കരട് ബില്ലുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് അംഗീകാരം നല്‍കിയതിനെ ബഹ്റൈന്‍ അപലപിച്ചു.
ഇസ്രായേലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കിന്റെ സംരക്ഷണം ഉറപ്പുനല്‍കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമൂഹം അവരുടെ നിയമപരവും ധാര്‍മികവുമായ ബാധ്യതകള്‍ നിറവേറ്റണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


