
മനാമ: ജോര്‍ദാന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ പദ്ധതികളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ജോര്‍ദാന്‍ ബഹ്റൈന്റെ അചഞ്ചലമായ പിന്തുണയുണ്ടെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ആ രാജ്യം സ്വീകരിക്കുന്ന നിയമാനുസൃത നടപടികളെ പിന്തുണയ്ക്കുന്നു.
ഭീകര പദ്ധതികള്‍ പരാജയപ്പെടുത്തുന്നതില്‍ ജോര്‍ദാനിലെ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം അഭിനന്ദനമറിയിച്ചു. ജോര്‍ദാനിലും അവിടുത്തെ ജനങ്ങളിലും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ തുടരട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
