മനാമ: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂത്തി മിസൈൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സൗദി അറേബ്യയിൽ തീവ്രവാദി ആക്രമണം നടത്താൻ നിരന്തരം ശ്രമിക്കുന്നതിനെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ആക്രമണങ്ങളെ ചെറുക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്നലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുകയായിരുന്നു. കൂടാതെ സൗദി പ്രദേശത്തേക്ക് സ്ഫോടകവസ്തു നിറച്ച ആറ് ഡ്രോണുകളും വിക്ഷേപിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.