
മനാമ: പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.
പാകിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ അക്രമങ്ങളെയും ഭീകരവാദത്തെയും ബഹ്റൈന്‍ ശക്തമായി തള്ളിക്കളയുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


 
