
മനാമ: കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഭീകരാക്രമണ ഗൂഢാലോചനയെയും അതിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനസഹായത്തെയും പിന്തുണയെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഈ കുറ്റകരവും നിന്ദ്യവുമായ ഗൂഢാലോചന പരാജയപ്പെടുത്തുന്നതിലും അതിലുള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.
കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.


