
മനാമ: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ പോലീസ് പട്രോളിംഗിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കാനിടയായതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, പാകിസ്ഥാന് സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും അനുശോചനവും സഹതാപവും അറിയിച്ചു. സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും നിരപരാധികളെ ഭയപ്പെടുത്താനും ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും പൂര്‍ണമായും തള്ളിക്കളയുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.


