
മനാമ: ഖത്തറിനു നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.
ഇത് ഖത്തറിന്റെ ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും ലംഘനമാണെന്ന് ബഹ്റൈന്വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാന്‍ ഖത്തര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ശാന്തത പാലിക്കണമെന്നും സംഘര്‍ഷം ഇല്ലാതാക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
