
മനാമ: തുര്‍ക്കിയെയും അസര്‍ബൈജാനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ നടപടിയുമാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തുര്‍ക്കിയോടും അസര്‍ബൈജാനോടും ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ പരമാധികാരം സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും പ്രദേശിക സമഗ്രത സംരക്ഷിക്കാനും അവര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്ക്കുന്നു. ന്യായീകരിക്കാനാവാത്തതും പ്രകോപനപരവുമായ ഈ ആക്രമണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


