
മനാമ: പാക്കിസ്ഥാനില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു.
ഇസ്ലാമാബാദിലെ ഒരു കോടതി കെട്ടിടത്തിനും പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വാന ജില്ലയിലെ ഒരു കാഡറ്റ് കോളേജിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍, പാക്കിസ്ഥാന് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്റെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
എല്ലാതരം അക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരായ ബഹ്റൈന്റെ ഉറച്ചതും തത്വാധിഷ്ഠിതവുമായ നിലപാട് മന്ത്രാലയം ചൂണ്ടിക്കാട്ടി. സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും ശ്രമിക്കുന്ന ഈ ഹീനമായ പ്രവൃത്തികളെ ചെറുക്കുന്നതിന് അന്താരാഷ്ട്ര നടപടികള്‍ ശക്തമാക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


