
മനാമ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിനു നേരെ ഇറാന് നടത്തിയ ഹീനമായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമായും നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമായും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമായും ഇതിനെ കണക്കാക്കുന്നു.
ഖത്തറെന്ന സഹോദര രാഷ്ട്രത്തോട് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


