
മനാമ: ഡമാസ്കസിലെ യു.എ.ഇ. എംബസിക്കും നയതന്ത്ര കാര്യാലയ മേധാവിയുടെ വസതിക്കും നേരെയുണ്ടായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങള്‍ക്കു നേരെയുള്ള ആക്രമണ നടപടികളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അപലപിച്ചു. അവ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്.
1961ലെ നയതന്ത്ര ബന്ധങ്ങള്‍ക്കായുള്ള വിയന്ന കണ്വെന്ഷന് തീരുമാനനുസരിച്ച് നയതന്ത്ര സ്ഥലങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. യു.എ.ഇക്ക് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.


