
മനാമ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ബഹ്റൈന്‍ കോണ്‍കോര്‍സ് 2025 നവംബര്‍ 7, 8 തീയതികളില്‍ റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കും.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുമായി സഹകരിച്ച് തോറോ ഇവന്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഉദ്ഘാടന പതിപ്പിനായി യൂറോ മോട്ടോഴ്സിനെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയായി പ്രഖ്യാപിച്ചു.
1998ല്‍ സ്ഥാപിതമായ യൂറോ മോട്ടോഴ്സ് ആഡംബര ബ്രാന്‍ഡുകളുടെ അസാധാരണമായ പ്രാതിനിധ്യത്തിലൂടെ ബഹ്റൈനിലെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ മുന്‍ഗാമിയായി സ്ഥാനംപിടിച്ചിട്ടുണ്ട്.
ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറാ അഹമ്മദ് ബുഹിജി, യൂറോ മോട്ടോഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഇസഡ്. അല്‍സയാനി, തോറോ ഇവന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ബ്രൂക്സ്-വാര്‍ഡ് എന്നിവരുടെ സാന്നിധ്യത്തില്‍ സിത്രയിലെ യൂറോ മോട്ടോഴ്സില്‍ വെച്ചാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്.


