
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ (ബി.ഐ.സി.സി) തര്‍ക്കപരിഹാര പാനലുകളില്‍ അംഗങ്ങളെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (63) പുറപ്പെടുവിച്ചു.
പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ജോണ്‍ ഡോണോഗ്, ഡോ. പിങ്കി ആനന്ദ്, ജഡ്ജി അബ്ദുറഹ്മാന് അല്‍ സയ്യിദ് മുഹമ്മദ് അല്‍ സയ്യിദ് അഹമ്മദ്, ജഡ്ജി ഖാലിദ് ഹസന് അലി അജാജി, ഡോ. മുഹമ്മദ് സലാഹ് അബ്ദുല്‍വഹാബ്, ആയിഷ അബ്ദുല്ല മുഹമ്മദ് മുതയ്വെ, ചിയാന്‍ ബാവോ, ഫിലിപ്പ് പിന്സോള് എന്നിവരാണ് അംഗങ്ങള്‍.
പ്രധാനമന്ത്രിയും മന്ത്രിമാരും അവരവരുടെ അധികാരപരിധിയില്‍ ഈ ഉത്തരവ് നടപ്പാക്കും. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
