
മനാമ: ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ പൈലറ്റ് അലി അല്‍ കുബൈസി ഇന്റര്‍നാഷണല്‍ സിവില്‍ ഡിഫന്‍സ് ഓര്ഗനൈസേഷന് (ഐ.സി.ഡി.ഒ) എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
അസര്ബൈജാന് തലസ്ഥാനമായ ബാക്കുവില്‍ നടന്ന ഐ.സി.ഡി.ഒയുടെ 58ാം എക്സിക്യൂട്ടീവ് കൗണ്‍സില്‍, ജനറല്‍ അസംബ്ലി യോഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബഹ്റൈന്‍ സിവില്‍ ഡിഫന്‍സിന്റെ സംഭാവനകളില്‍ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പെന്ന് കുബൈസി പറഞ്ഞു.
യോഗങ്ങളില്‍ അംഗരാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടന്നു.
