മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഹമദ് ടൌൺ ഡ്രീം പൂളിൽ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളിൽ തയ്യാറാക്കി കൊണ്ട് വന്ന വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും വിവിധ കലാകായിക പരിപാടികളും ഓണ സംഗമത്തിന്റെ ഭാഗമായി നടത്തുകയുണ്ടായി.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സെയിൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, രാകേഷ് പൗർണ്ണമി, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, ജോയിന്റ് കൺവീനർ അരുണിമ രാകേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്ക്ക് രണ്ടു വര്ഷം തടവ്
- ബഹ്റൈന് നാഷണല് ഗാര്ഡ് സൈബര് സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര് തട്ടിയെടുക്കല്: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന് മുന്നറിയിപ്പ്
- ക്ലാസില് കുട്ടികള് ഹാജരില്ലെങ്കില് രക്ഷിതാക്കളെ വിവരമറിയിക്കാന് വ്യവസ്ഥ വേണമെന്ന് എം.പിമാര്
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്ഷം തടവ്