മനാമ : എറണാകുളം സ്വദേശിനി “മെറീന അലുക്ക ആൻറണി” ബഹ്റൈനിൽ മരണപ്പെട്ടത് ബന്ധുക്കൾ അറിയിച്ച പ്രകാരം BICAS ൻ്റ സേവാ വിഭാഗം എംബസിയുടെ നിർദ്ധേശ പ്രകാരം എല്ലാ നിയമ നടപടികളും പൂർത്തിയാക്കി ബഹ്റൈൻ സെമിത്തേരിയിൽ സംസ്ക്കരിച്ചു.ലതീൻ കത്തോലിക്ക സഭയുടെ ഫാദർ ഫ്രാൻസിസ് അന്ത്യശുശ്രുഷ നൽകി .
18 വർഷത്തോളം ബഹറിനിൽ പ്രവാസിയായിരുന്ന മെറീന കഴിഞ്ഞ 6 വർഷമായി അനധികൃത താമസക്കാരിയായിരുന്നു. കഴിഞ്ഞ 12 വർഷമായി നാടുമായി യാതൊരുവിധ ബന്ധവും പുലർത്താതിരുന്ന മെറീന സ്വന്തം മകൻ മരിച്ചതു പോലും അറിഞ്ഞിരുന്നില്ല.
ഏക മകളെ പോലും ബന്ധപ്പെടാതെ 13 വർഷത്തോളമായി നാട്ടിൽ പോകാതെ ബഹ്റൈനിൽ കഴിഞ്ഞിരുന്ന ഇവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ബന്ധുക്കൾ താൽപര്യം കാണിക്കാത്തതിനാലാണ് ഇവിടെ സംസ്കരിക്കേണ്ടി വന്നത്.ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീവാസ്തവ, എംബസി ഉദ്യോഗസ്ഥരായ രവിശങ്കർ ശുക്ലാ, സുരൻലാൽ എന്നിവരുടെ സമയബന്ധിതമായ ഇടപെടൽ നിയമനടപടി ക്രമങ്ങൾ പൂർത്തിയാക്കി ഭൗതിക ശരീരം സംസ്ക്കരിക്കാൻ സഹായിച്ചു.