മനാമ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബഹ്റൈന്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാജ്യത്തെ പൗരരും താമസക്കാരും പ്രത്യേക ഈദ് പ്രാര്‍ത്ഥനാ ഹാളുകളിലും പള്ളികളിലും ഈദുല്‍ അദ്ഹ നമസ്കാരങ്ങള്‍ നടത്തി. പള്ളികളുടെ മിനാരങ്ങളില്‍ സന്തോഷത്തിന്റെ പശ്ചാത്തലത്തില്‍ തക്ബീര്‍ മുഴങ്ങി.
സാഹോദര്യം, കാരുണ്യം, സ്നേഹം എന്നിവയുടെ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സമാധാനം, സ്നേഹം, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിന്റെ ഉദാത്തമായ തത്ത്വങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തണമെന്ന് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കിയവര് പ്രഭാഷണങ്ങളില്‍ ആഹ്വാനം ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ സാന്നിധ്യത്തില്‍ അല്‍ സഖീര്‍ പാലസ് പള്ളിയില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു.
രാജാവിന്റെ മക്കള്‍, രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍, മന്ത്രിമാര്‍, ബഹ്റൈന്‍ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പ്രാര്‍ത്ഥനകള്‍ നടത്തി.
ഈദുല്‍ അദ്ഹയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മഹത്തായ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹജ്രി പ്രഭാഷണം നടത്തി.
Trending
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി

