
മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്കും ജോര്‍ദാനുമെതിരായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്റൈന്‍ മന്ത്രിസഭ ശക്തമായി അപലപിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെട അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗം, ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 പാലിക്കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങള്‍ക്കെതിരായ പ്രകോപനവും ഭീഷണിയും ഉടനടി നിരുപാധികമായി അവസാനിപ്പിക്കണം.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്), നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, സൈന്യം, സുരക്ഷാ- സിവില്‍ അധികാരികള്‍ എന്നിവരുടെ പ്രയത്നങ്ങളെയും ഉയര്‍ന്ന തലത്തിലുള്ള സന്നദ്ധതയെയും കാര്യക്ഷമതയെയും മന്ത്രിസഭ അഭിനന്ദനിച്ചു.


