
ബ്രസീലിയ: ബഹ്റൈനും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്ഷികം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന ബഹ്റൈന്-ബ്രസീല് പാര്ലമെന്ററി ഗ്രൂപ്പ് ഒത്തുചേരലില് പ്രതിനിധിസഭാ സ്പീക്കര് അഹമ്മദ് ബിന് സല്മാന് അല് മുസല്ലം പങ്കെടുത്തു.
രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെയും ബ്രസീലിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്വയുടെയും താല്പര്യം കണക്കിലെടുത്ത് ബഹ്റൈന്-ബ്രസീല് നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനും പാര്ലമെന്റിന്റെ പൂര്ണ പിന്തുണയുണ്ടാകുമെന്ന് പിന്തുണ സ്പീക്കര് പ്രസംഗത്തില് പറഞ്ഞു. വ്യാപാരം, സാമ്പത്തികം, നിക്ഷേപ കൈമാറ്റം, വിദ്യാഭ്യാസം, സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ സഹകരണം വര്ധിപ്പിക്കാനുള്ള ശ്രമങ്ങളില് മികച്ച പുരോഗതിയുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന് ലക്ഷ്യമിട്ട് 2022ല് ബഹ്റൈന്-ബ്രസീല് പാര്ലമെന്ററി ഗ്രൂപ്പ് സ്ഥാപിച്ച ബ്രസീലിയന് നാഷണല് കോണ്ഗ്രസിന്റെ തീരുമാനത്തെ അല് മുസല്ലം അഭിനന്ദിച്ചു.


