
മനാമ: ബഹ്റൈന്‍ ബോക്സിംഗ് ഫെഡറേഷന്റെ 2025- 2028 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (14) പുറപ്പെടുവിച്ചു.
റാഷിദ് ഇസ ഫ്ലീഫെല് ആണ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. സമീര്‍ ഇസ്ഹാഖ് യാക്കൂബ്, യാസര്‍ അലി മുഹമ്മദ് അല്‍ ഖഷര്, സല്മാന് നാസര്‍ സല്മാന് സാലിം, ബദര്‍ രാജി അബ്ദുറഹ്മാന് കാത്്മാത്തോ എന്നിവരാണ് അംഗങ്ങള്‍.
