
മനാമ: ബഹ്റൈന്റെ ടൂറിസം ഭൂപ്രകൃതിയില്‍ ഒരു പ്രധാന കേന്ദ്രമായ ബഹ്റൈന്‍ ബേയെ മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കിമാറ്റാന്‍ വിന്ദാം ബീച്ച് ക്ലബ് റിസോര്‍ട്ട് വികസിപ്പിക്കുന്നതിന് വിന്ദാം ഗ്രാന്‍ഡ് ഹോട്ടല്‍ മനാമയ്ക്ക് ‘തംകീന്‍’ പിന്തുണ പ്രഖ്യാപിച്ചു. ഗേറ്റ്വേ ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് ഫോറം 2025ന്റെ ഭാഗമായാണ് പ്രഖ്യാപനം.
ഈ സംരംഭത്തിന്റെ ഭാഗമായി ‘വിന്ദാം ഗ്രാന്‍ഡ് മനാമ’ വൈവിധ്യമാര്‍ന്ന സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ഒരു സംയോജിത കടല്‍ത്തീര വിനോദ പദ്ധതി സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്ത് ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി.
ബഹ്റൈന്‍ ഉള്‍ക്കടലിനെ ഒരു മുന്‍നിര കടല്‍ത്തീര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി(ബി.ടി.ഇ.എ)യുടെ അഞ്ച് സംരംഭങ്ങളില്‍ ഒന്നാണിത്.


