
മനാമ: ബഹ്റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് 2025 (15) പുറപ്പെടുവിച്ചു.
2024-2028 കാലയളവിലേക്കുള്ള ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. സോസൻ ഹാജി മുഹമ്മദ് തഖാവിയാണ്. അബ്ദുല്ല അഹമ്മദ് ഖാമിസ് സബീൽ അൽ ബലൂഷി, ഹിഷാം അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ അബ്ബാസി, ഇബ്രാഹിം അബ്ദുൾറഹിം മുഹമ്മദ് കമാൽ, ജാഫർ സയ്യിദ് മുഹമ്മദ് ഇബ്രാഹിം, ലഫ്ലാർ ഇബ്രാഹിം. ബുഹിജി, മുഹമ്മദ് മുഖ്താർ മാജിദ് ഷുബ്ബാർ മാജിദ്, ദന അലി അബ്ദുല്ല അലി എന്നിവർ അംഗങ്ങളുമാണ്.
