
മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയുടെ ഓഫീസിൽ കോ- ഓർഡിനേറ്ററെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് 2025 (10) പുറപ്പെടുവിച്ചു.
ഡോ. സക്കരിയ അഹമ്മദ് അൽ ഖാജ യെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ അണ്ടർസെക്രട്ടറി റാങ്കോടെ കോ- ഓർഡിനേറ്ററായി നിയമിച്ചത്.
ഈ ഉത്തരവ് പ്രധാനമന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച ഉടൻ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
