മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്റ്റ് 15 ന് സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള തുടർ ചർച്ചകൾക്കായാണ് ബഹ്റൈൻ പ്രതിനിധി സംഘം ഇസ്രായേലിലെത്തിയത്.
വ്യോമ സേവന രംഗത്തെ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ബഹ്റൈനും ഇസ്രായേലും വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കാനും എംബസികൾ തുറക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും തീരുമാനമായി.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽസയാനി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി എന്നിവരുമായി നടന്ന ചർച്ചയുടെ ത്രിരാഷ്ട്ര സെഷനിലാണ് നടപടികൾ പ്രഖ്യാപിച്ചത്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
വ്യാപാരം, നിക്ഷേപം, ഉയർന്നുവരുന്ന പദ്ധതികൾ, ബാങ്കിംഗ് മേഖല, ആരോഗ്യം, വിദ്യാഭ്യാസം, ആശയവിനിമയം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണം വികസിപ്പിക്കുന്നതിന് സംയുക്ത ചർച്ചകൾ സഹായകമാകുമെന്ന് അൽസയാനി പറഞ്ഞു.
ടൂറിസം, വാണിജ്യ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിന് വാണിജ്യ വിമാന സർവീസുകൾ പ്രധാനമാണ്. അടുത്തിടെ ഒപ്പുവച്ച വ്യോമസേവന മേഖലയിലെ സഹകരണത്തിനുള്ള കരാർ പ്രകാരം 2021 ന്റെ തുടക്കം മുതൽ ബഹ്റൈനും ടെൽ അവീവിനും ഇടയിൽ 14 പ്രതിവാര വിമാനങ്ങൾ സർവീസുകൾ ആരംഭിക്കും. കൂടാതെ 5 പ്രതിവാര ചരക്ക് ഫ്ലൈറ്റുകളും സർവീസ് നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ഫ്ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ നേട്ടങ്ങളുണ്ടാകുമെന്ന് ഇരു വിഭാഗവും വ്യക്തമാക്കി.