
എ.ഐ. യുഗത്തിലേക്ക് ലോകം ചുരുങ്ങുമ്പോൾ വായന ഇനിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള എളിയ പരിശ്രമമാണ് ബഹ്റൈൻ എ.കെ.സി.സി.യുടെ അക്ഷരകൂട്ട് എന്ന അക്ഷരസ്നേഹികളുടെ കൂട്ടായ്മ.
വായന താൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്.ഓഗസ്റ്റ് 22 – നാണ് ആദ്യ അക്ഷരക്കൂട്ട്.
സ്വന്തം ഭാവനയിൽ സ്ഫുടം ചെയ്തെടുത്ത ചിന്തകളും രചനകളും ആയി മാസത്തിൽ ഒരു തവണ ഒത്തുകൂടാനാണ് അക്ഷരകൂട്ടത്തിന്റെ പദ്ധതി. എഴുതിയ കവിതകളും,കഥകളും അനുഭവങ്ങളും പങ്കുവെയ്ക്കും.
വായിച്ച പുസ്തകങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കും. തുടർ രചനകൾക്ക് മുതൽക്കൂട്ടായി കുറവുകളും മേന്മകളും പരസ്പരം ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്ന നഷ്ടപ്പെട്ട എഴുത്തിന്റെ ഒരു കൂട്ടായ്മയെ സൃഷ്ടിക്കുകയാണ് ബഹ്റൈൻ എ.കെ.സി സി.യുടെ ലക്ഷ്യം.
വിവിധ രാഷ്ട്രീയ മത സാമൂഹ്യ തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റിനിർത്തി എഴുത്തിന്റെയും വായനയുടെയും സംശുദ്ധിയെ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന്, കൺവീനർ ജോജി കുര്യനും ജോയിൻറ് കൺവീനർ നവീന ചാൾസും അറിയിച്ചു. അക്ഷരക്കൂട്ടിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, ജോജി കുര്യനെ (36800032 ) വിളിക്കാൻ താല്പര്യപ്പെടുന്നു.
