
മക്കൾ ഉപേക്ഷിച്ച് വൃദ്ധസദനങ്ങളിൽ ശിഷ്ടകാലം ജീവിക്കാൻ വിധിക്കപ്പെട്ട വയോധികർക്ക് കരുതലും കൈത്താങ്ങുമായി ബഹറിൻ എ കെ സി സി.

വൃദ്ധസദനങ്ങളിൽ ഓണപ്പുടവ വിതരണം ചെയ്തു കൊണ്ടാണ് ബഹറിൻ എ.കെ.സി. സി.യുടെ ഓണാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്.

ഓണപ്പുടവാ വിതരണം എ.കെ.സി.സി. ഇരിഞ്ഞാലക്കുട രൂപതാ പ്രസിഡണ്ട് ശ്രീ. ഡേവിസ് ഊക്കൻ ഇരിങ്ങാലക്കുട സ്നേഹസദൻ അങ്കണത്തിൽ പുടവ സമ്മാനിച്ചുകൊണ്ട് നിർവഹിച്ചു.

മൂല്യ സങ്കല്പങ്ങളും ആദർശ ജീവിതവും അന്യനിന്നു പോയിരിക്കുന്ന സമകാലിക ലോകത്ത് വൃദ്ധസദനങ്ങൾ ഏറി വരുന്നത് ആശങ്കാജനകമാണെന്നും, ബഹറിൻ.എ.കെ. സി.സി യുടെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് ഡേവിസ് ഊക്കൻ പറഞ്ഞു.

ഇരിഞ്ഞാലക്കുട രൂപത എ.കെ.സി.സി.യുടെ ജനറൽ സെക്രട്ടറി ശ്രീ. ഡേവിസ് തുളുവത്ത്, ട്രഷറർ ആന്റണി. എൽ. തൊമ്മാന, ഷാജു, ഫ്രാൻസിസ് വാഴപ്പിള്ളി,സിസ്ററർ അനീസിയ,ചാൾസൻ എന്നിവർ നേതൃത്വം നൽകി.

ബഹ്റൈൻ എ. കെ. സി. സി. ലേഡീസ് വിങ് ഭാരവാഹി മെയ്മോൾ ചാൾസ് സ്വാഗതവും, സിസ്ററർ ബെററ്സി നന്ദി പറഞ്ഞു.
