മനാമ: ബഹ്റൈൻ ലോകത്തിന്റെ വേദനയായി അതി ഗുരുതരാവസ്ഥയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ബഹറിൻ എ കെ സി സി പ്രാർത്ഥന യജ്ഞം നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽത്തട്ടിൽ പിതാവിന്റെ പ്രത്യേക ആഹ്വാന പ്രകാരമാണ് പ്രാർത്ഥന സംഘടിപ്പിച്ചത്.

പ്രാർത്ഥനകൾക്ക് ജോജി കുരിയൻ, ലിവിൻ ജിബി, മെയ്മോൾ വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രസിഡണ്ട് ചാൾസ് ആലുക്ക, ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജസ്റ്റിൻ എന്നിവർ മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രത്യേക ആമുഖ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.തുടർന്നുള്ള സ്നേഹവിരുന്നിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ജോൺ ആലപാട്ട്, ജൻസൻ, ബൈജു എന്നിവർ നേതൃത്വം നൽകി.ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
