
അഴിമതിക്കെതിരായ പടയുടെ നായകനും, കേരള മുഖ്യനുമായിരുന്ന സഖാവ് വി. സ്. അച്യുതാനന്ദൻറെ വിയോഗത്തിൽ ബഹറിൻ എ.കെ.സി. സി.യുടെ ആദരാഞ്ജലികൾ…..
സാമൂഹിക പ്രതിബദ്ധതയിലൂടെയും, രാഷ്ട്രീയ സമർപ്പണത്തിലൂടെയും ഉയർന്നുവന്ന ജനശബ്ദമായിരുന്നു സഖാവ് വി.എസ്.എന്ന് എ.കെ.സി.സി പ്രസിഡണ്ടും, ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പറഞ്ഞു.
ജനങ്ങളിൽനിന്ന് ജനങ്ങൾക്ക് വേണ്ടി ഉയർന്നുവന്ന മഹാപ്രതിഭയായിരുന്നു സഖാവ് വി.എസ്.എന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ ഓർമിച്ചു.
ഓൺലൈനിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.
എന്നും വിപ്ലവ യൗവനം ചിന്തയിലും,മനസ്സിലും നിറച്ച് ഒരു നാടിനു വെളിച്ചമായി മാറിയ മഹാ സഖാവിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജസ്റ്റിൻ ജോർജ്, അലക്സ്കറിയ, ജൻസൺ ദേവസ്സി, രതീഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ജീവൻ ചാക്കോ സ്വാഗതവും, പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
