പാരീസ്: ജൂണ്‍ 16 മുതല്‍ 22 വരെ നടക്കുന്ന പാരീസ് എയര്‍ ഷോ 2025നിടയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും രാജ്യത്തെ സ്വകാര്യ ജെറ്റ് കമ്പനിയായ വാലോ ഏവിയേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍, ഗ്രൗണ്ട് സര്‍വീസ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്കുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോയും വാലോ ഏവിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹന്ന ഹകാമോയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പ്രാദേശിക, അന്തര്‍ദേശീയ വിപണി സംഭവവികാസങ്ങള്‍ക്കനുസൃതമായി ദേശീയ വ്യോമഗതാഗത സംവിധാനത്തിന്റെ ഒരു സുപ്രധാന ഘടകമായി ബിസിനസ് വ്യോമയാന മേഖലയെ വികസിപ്പിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

