മനാമ: മികച്ച സുരക്ഷാ നടപടികൾക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) അംഗീകാരം. ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ച വിവരം ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചത്.
കൊറോണ വൈറസ് വ്യാപന സമയത്ത് യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ സംരക്ഷിക്കുന്നതിൽ ബഹ്റൈൻ എയർപോർട്ട് കമ്പനിയുടെ പ്രവർത്തനം മികച്ചതാണെന്നാണ് വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മേഖലയിലെ ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പുതിയ വിമാനത്താവളമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ക്ലീനിംഗ്, അണുനശീകരണം, സാമൂഹിക അകലം പാലിക്കുക, ജീവനക്കാരുടെ സുരക്ഷ, ഫിസിക്കൽ ലേഔട്ട്, യാത്രക്കാരുമായുള്ള ആശയവിനിമയം, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്.