
മനാമ: കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ബഹ്റൈന്‍. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകളനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി 2.014 ബില്യണ്‍ ദിനാറിലെത്തി.
ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ- ഗവണ്മെന്റ് അതോറിറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ലോഹങ്ങളും മറ്റു വ്യവസായ സാമഗ്രികളുമാണ്.
ഏറ്റവുമധികം കയറ്റുമതി ചെയ്തത് അലൂമിനിയം അലോയികളാണ്. ഇതിന്റെ മൂല്യം 572.7 ദശലക്ഷം ദിനാറാണ്. രണ്ടാമത് വരുന്നത് 322.3 ദശലക്ഷം ദിനാറിന്റെ ഇരുമ്പയിരാണ്. ഏകദേശം 449 ദശലക്ഷം കിലോഗ്രാം യൂറിയയും കയറ്റുമതി ചെയ്തു.
ബഹ്റൈന്‍ പ്രധാനമായും ലോഹങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, സ്ക്രാപ്പ് എന്നിവയുടെ കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
