
മനാമ: 19ാമത് സ്പ്രിംഗ് ഓഫ് കള്‍ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ‘കൈയില്‍ നിന്ന് കൈയിലേക്ക്- 100-ഇയേഴ്സ്-ന്യൂ ക്രാഫ്റ്റ്’ എന്ന പ്രദര്‍ശനത്തിന് തുടക്കമായി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡര്‍ ഒകായ് അസകോ, മുതിര്‍ന്ന ബി.എ.സി.എ. ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, സാംസ്കാരിക പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ബുഡൂര്‍ സ്റ്റീല്‍, ഹനായ് സുസുക്കി എന്നിവരുമായി സഹകരിച്ച് ചവാന് ജാപ്പനീസ് ടീ ഹൗസ് സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തെ ബഹ്റൈനിലെ ജപ്പാന് എംബസിയും നിരവധി കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരും പിന്തുണയ്ക്കുന്നു. ജാപ്പനീസ് കരകൗശല വസ്തുക്കളുടെ പരിണാമത്തെയും പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെയും എടുത്തുകാണിക്കുന്ന കരകൗശല വൈദഗ്ദ്ധ്യം ഇത് പ്രദര്‍ശിപ്പിക്കുന്നു.
സെറാമിക്സ്, ലോഹ നെയ്ത്ത് മുതല്‍ ചായ കാനിസ്റ്ററുകള്‍, മര ടബ്ബുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ വരെയുള്ള ജാപ്പനീസ് കരകൗശല വൈദഗ്ദ്ധ്യത്തിന്റെ വ്യത്യസ്ത വശങ്ങളുള്പ്പെട്ട അഞ്ച് വിഭാഗങ്ങളായി പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഉണ്ടാകും.
