മനാമ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒക്ടോബർ 25 മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കും. തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അധ്യാപക അനധ്യാപക ജീവനക്കാർ ഒക്ടോബർ 11 മുതൽ പ്രവർത്തനമാരംഭിച്ചു. അതിനു രണ്ടാഴ്ചയ്ക്ക് ശേഷമാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
പൊതുവിദ്യാലയങ്ങൾക്കും പുനരധിവാസ കേന്ദ്രങ്ങൾക്കും 2020-2021 അധ്യയനവർഷം സംബന്ധിച്ച് കിരീടാവകാശിയും പ്രഥമ ഡെപ്യൂട്ടി കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് തീരുമാനം.
എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാരുടെ അക്കാദമിക് നേട്ടങ്ങൾ ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം ലഘൂകരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും വിദ്യാർത്ഥികളുടെ സുരക്ഷയും ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.