മനാമ: ഐ.എസ്.ഒ അംഗീകാരം നേടി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി). ഉപഭോക്താക്കള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് കമ്പനിയുടെ ഈ നേട്ടം. ബഹ്റൈന്‍ ഇന്റര്നാഷ്ണന് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക ഘടകമായ ബി.എ.സിയുടെ ക്വാളിറ്റി മാനേജുമെന്റ് സിസ്റ്റം (ഐഎസ്ഒ 9001: 2015), എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് സിസ്റ്റം (ഐഎസ്ഒ 14001) : 2015), ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം (ISO 45001: 2018) എന്നിവ പരിഗണിച്ചാണ് പുതിയ അംഗികാരം ലഭിച്ചിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് അംഗികാരമെന്നും ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയിലും സ്ഥിര സംവിധാനമെന്ന നിലയിലും നിയമപരമായ ആവശ്യങ്ങള്‍, മറ്റ് സേവനങ്ങള്‍ തുടങ്ങിയവ കൂടുതലായി ഉറപ്പാക്കാന്‍ കഴിയുമെന്നും ബി.എ.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസിഫ് അല്‍ ബിന്ഫാല പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍തന്നെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ഉറപ്പാക്കും. പുതിയ അംഗികാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവിധി മാറ്റങ്ങള്‍ വന്നിരുന്നു. ആരോഗ്യ മേഖലയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്കി കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഓരോ സര്‍വ്വീസുകളും നടത്തുക. സ്ഥാപനത്തിന്റെ ജീവനക്കാര്‍ മുതലുള്ള എല്ലാ മേഖലകളിലും ഇത് കൃത്യതോടെ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) എയര്‍പോര്‍ട്ട് ഹെല്‍ത്ത് അംഗീകരവും ബി.എ.സിയ്ക്ക് ഇതിനകം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍തന്നെ യാത്രക്കാരുടെ ശാരീരിക അകലം, അണുനശീകരണം, ശുചീകരണം തുടങ്ങിയവയും ഉറപ്പാക്കിതന്നെയാകും ബി.എ.സിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം.