ബാബറി മസ്ജിദ് തകർത്ത കേസിലെ കോടതി വിധിയെ വിമർശിച്ച് എഴുത്തുകാരൻ ഉണ്ണി ആർ. ‘ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു; ഗാന്ധിജി ചെയ്ത പോലെ’ എന്ന പോസ്റ്റാണ് ഇൻസ്റ്റഗ്രാമിലൂടെ ഉണ്ണി ആർ പങ്കുവെച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് പള്ളി തകർക്കപ്പെട്ടതല്ല. അവിടെ സ്വയമേവ സംഭവിച്ചതാണ്. കല്ലേറ് തുടങ്ങിയത് തകർക്കപ്പെട്ട കെട്ടിടത്തിന്റെ പുറകിൽ നിന്നാണ്. മുതിർന്ന നേതാക്കൾ അവരെ തടയാനാണ് ശ്രമിച്ചത് എന്നാണ് ഉണ്ണിയുടെ പോസ്റ്റ് . മസ്ജിദിന് മുകളിൽ കർസേവകർ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്.


