
മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ അക്കൗണ്ടന്റ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന് (ബി.എ.എ.എ) ശക്തമായി അപലപിച്ചു.
ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
ബഹ്റൈന്‍ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജന്‍സികളും രാജ്യത്തിന്റെ സുരക്ഷയ്ക്കുള്ള ഭീഷണി, ആക്രമണങ്ങള്‍ എന്നിവയെ ചെറുക്കുന്നതിലും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും നിര്‍വഹിക്കുന്ന പങ്കിനെ അസോസിയേഷന് പ്രശംസിച്ചു.


