എറണാകുളം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും പുന്നമൂട് പബ്ലിക് ലൈബ്രറിയും സംയുക്തമായി സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഓൺലൈൻ പ്രശ്നോത്തരിയിൽ മാവേലിക്കര റ്റി എം വി എം എച്ച് എസ് വെട്ടിയാർ സ്കൂൾ വിദ്യാർത്ഥി രാമാനന്ദ് പി എസ് ഒന്നാം സ്ഥാനവും, എറണാകുളം ജിൽപിഎസ് വടവുക്കോട് സ്കൂൾ വിദ്യാർത്ഥിനി എസ്. ശ്രീദേവിയും മാവേലിക്കര സ്വദേശിനി ചവറ സ്ട്രാറ്റ്ഫോർഡ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി നിരഞ്ജന ബാബു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
നേരത്തേ അഡ്വ പി എൻ പ്രമോദ് നാരായണൻ എം.എൽ.എ പ്രശ്നോത്തരി ഉദ്ഘാടനം ചെയ്തു. ഡോക്ടർ നീതു സോന, ജോയിൻ്റ് ഡയറക്ടർ, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ മുഖ്യപ്രഭാഷണം നടത്തി. പുന്നമുട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷത വഹിച്ചു.
എൽ. സി. പൊന്നുമോൻ, ഫീൽഡ് എക്സിബിഷൻ ഓഫീസർ സംസാരിച്ചു.
ഡി. പ്രദീപ് കുമാർ, ഓൾ ഇന്ത്യ റേഡിയോ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ക്വിസ് മാസ്റ്റർ ആയി പ്രശ്നോത്തരി നയിച്ചു.ലൈബ്രറിയൻ റിജ കൊച്ചുവീട് നന്ദി പ്രകാശിപ്പിച്ചു. 32 പേർ മത്സരത്തിൽ പങ്കെടുത്തു.