ലക്നൗ: നരേന്ദ്ര മോദി അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ട നരേന്ദ്ര മോദി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ആരതി ഉഴിയുകയും ചെയ്തു.
റിപ്പോർട്ട് : അരുൺകുമാർ