ഡാലസ്: തൃശ്ശൂർ കേരളവർമ്മ കോളേജ് മുൻ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസർ വിജി തമ്പിയുടെ കവിത ആസ്പദമാക്കി നിർമ്മിച്ച അന്ത്യശയനം പോയട്രി സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം.
അമേരിക്ക, ആതൻസ് , ഇംഗ്ലണ്ട് ,ആഫ്രിക്ക, ഇന്ത്യ എന്നി രാജ്യങ്ങൾ സംഘടിപ്പിച്ച കവിതകളുടെ ചലചിത്രോത്സവത്തിൽ ആണ് ഈ അംഗീകാരം ലഭിച്ചത് . രോഷിണി സ്വപ്നയും എമ്മിൽ മാധവിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് 11 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സംവിധാനം ചെയ്തത് ഫാദർ ജെറി ലൂയിസാണ്. ആൻറണിയാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് മെൽവിൻ ഡേവിസാണ് .അനിഷ്ഠ സുരേന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . തൃശ്ശൂർ സാമൂഹ്യ സാംസ്കാരിക സാഹിത്യ വേദികളിൽ നിറസാന്നിധ്യമായ പ്രൊഫസർ തമ്പിയുടെ കവിതകൾ ചെറുകഥകൾ എന്നിവയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . പഴയ മരുഭൂമിയും പുതിയ ആകാശവുമാണ് ഏറ്റവും അവസാനമായി പ്രസിദ്ധീകരിച്ച പുസ്തകം.
മലയാളത്തില്‍ തന്നെ അപൂര്‍വ്വമായി ഇറങ്ങാറുളള പോയട്രിസിനിമയുടെ ഭാഗമാവാന്‍ സാധിക്കുക.സുഹൃത്തുക്കളുടെ വെറുമൊരു ചര്‍ച്ചയില്‍ തുടങ്ങിയ ആ ആശയത്തിന് ഇന്ന് അഞ്ച് അന്താരാഷ്ട്ര ചലചിത്രവേദികളില്‍ നിന്ന് അംഗീകാരം ലഭിക്കുക.അമ്പരപ്പും സന്തോഷവും അഭിമാനവുമുളവാകുന്നതാണെന്നു വി ജി തമ്പി പ്രതികരിച്ചു.