തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ പെർമിറ്റിൽ സർക്കാർ ഇളവ് നൽകി. ഇനി കേരളം മുഴുവൻ ഓട്ടോറിക്ഷകള്ക്ക് സർവീസ് നടത്താം.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
അപകട നിരക്ക് കൂടുമെന്ന മുന്നറിയിപ്പുകള് തള്ളിയാണ് ഈ തീരുമാനം.
‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കാൻ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്കിയിരുന്നത്. ഓട്ടോറിക്ഷകള് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി സംഘടനകൾ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.
റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളിൽ വാഹനങ്ങള് പായുമ്പോള് ഓട്ടോകള് ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടിക്കാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.
Trending
- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില് മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്