ആന്‍ അഗസ്റ്റിന്-സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ പറയുന്നത് സ്ത്രീശാക്തീകരണം പറയുന്ന ചിത്രമെന്ന് മലയാള സാഹിത്യകാരന് എം മുകുന്ദന്. സിനിമയുടെ വിശേഷങ്ങള്‍ എം.മുകുന്ദന് പങ്കുവെയ്ക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.
”സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. 2016 ല്‍ മാതൃഭൂമി വീക്കിലിയില്‍ വന്ന ഒരു ചെറുകഥയാണ് ഇത്. ആ കഥ വികസിപ്പിച്ചെടുത്തതാണ് സിനിമ. ഞാന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം കൂടിയാണ് ഇത്. വളരെ രസകരമായ ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.” എം മുകുന്ദന് പറഞ്ഞു.
കൈലാഷ്, ജനാര്ദ്ദനന്, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം എന്‍. അഴകപ്പന്‍ നിര്‍വഹിക്കുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാര്‍ ആണ്.