പത്തനംതിട്ട: ചിറ്റാര്‍ കൊടുമുടിയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവറായ വനിത മരിച്ചു. പടയണിപ്പാറ സ്വദേശിനി അനിത (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നേരിയ പരിക്കുപറ്റി. അപകടം നടന്ന ഉടന്‍തന്നെ പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനിതയുടെ ജീവന് രക്ഷിക്കാനായില്ല.


