- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന ട്രമ്പ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നരോപിച്ച്് സെപ്റ്റംബര്‍ 18 ശനിയാഴ്ച കാപ്പിറ്റോളില്‍ സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമായിരിക്കണമെന്ന് സെപ്റ്റംബര്‍ 16 വ്യാഴാഴ്ച ട്രമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ ജോ.6 എന്നാണ് റാലി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ജനുവരി ആറിന് നടന്ന റാലിയില്‍ പങ്കെടുത്ത 600 ല്‍ പരം ആളുകളെ രാഷ്ട്രീയ തടവകുരെ പോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അവര്‍ക്ക് നീതി ലഭിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു. തന്നില്‍ നിന്നും തിരഞ്ഞെടുപ്പു വിജയം തട്ടിയെടുത്തുവെന്ന് ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്, തന്നെ അനുകൂലിച്ച് വാഷിംഗ്ടണ്‍ ഡി.സി.യില്‍ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡന്‍ ഭരണകൂടം അനുവര്‍ത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസ്സില്‍ വിചാരണ നേരിടുന്നവര്‍ക്ക് ട്രമ്പ് ഉറപ്പു നല്‍കി. ശനിയാഴ്ച നടക്കുന്ന റാലി നിയമപാലര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 6ന് നടന്ന…
ദുബൈ: ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഉദ്യോഗാര്‍ത്ഥിളെ ക്ഷണിക്കുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ 3,000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കാനാണ് തീരുമാനം. ഇതിനായി ലോകമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും എമിറേറ്റ്‌സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.emiratesgroupcareers.com എന്ന വെബ്സൈറ്റിലൂടെ എമിറേറ്റ്സ് എയർലൈൻസിലേക്ക് ജോലിയ്ക്കായി അപേക്ഷ നൽകാം. ജോലിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളെല്ലാം ഈ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. യുഎഇയിൽ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനെ തുടർന്ന് എമിറേറ്റ്സിന്റെ പ്രവർത്തനങ്ങൾ പുഃനസ്ഥാപിച്ച് വരികയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിമാന സർവ്വീസുകളിൽ വലിയ കുറവ് വന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ സർവ്വീസുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. നിലവിൽ 120 നഗരങ്ങളിലേക്കാണ് എമിറേറ്റ്സ് സർവീസുകൾ നടത്തുന്നത്. വര്‍ഷാവസാനത്തോടെ തങ്ങളുടെ ശേഷിയുടെ 70 ശതമാനം വീണ്ടെടുക്കാനാണ് പദ്ധതി.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത കുടിയേറ്റ തൊഴിലാളികളെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ താമസവും തൊഴിൽ നിയമങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് 192 അനധികൃത താമസക്കാരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. എഴുപത്തിനാല് നിയമലംഘകരെ അൽ അഹ്മദി ഗവർണറേറ്റിൽ നിന്നും മുബാറക് അൽ കബീർ ഗവർണറേറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ 118 നിയമലംഘകരും പിടിയിലായി. പിടിയിലായവരിൽ കൂടുതലും ഒളിച്ചോടിയ ഗാർഹിക തൊഴിലാളികളാണ്. റെസിഡൻസി നിയമം ലംഘിക്കുന്നവർക്കെതിരായ നടപടി ആരംഭിച്ചതായും പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു. പിടിയിലായവരെ അവരുടെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുന്നതിനായിയുള്ള നടപടിക്രമങ്ങൾക്കായി ജയിലിലേക്ക് മാറ്റുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കുവൈറ്റ് കഴിഞ്ഞ മാസങ്ങളിൽ അനധികൃത താമസക്കാർക്ക് അവരുടെ വിസ നിയമവിധേയമാക്കാൻ സമയം അനുവദിക്കുന്നതിനായി നിരവധി തവണ ഇളവ് നീട്ടി നൽകിയിരുന്നു. ഏകദേശം 4.6 ദശലക്ഷം ജനങ്ങളുള്ള കുവൈറ്റിൽ കൂടുതലും പ്രവാസി തൊഴിലാളികളാണ്. രേഖകൾ ഇല്ലാതെ പിടിയിലാകുന്ന വിദേശികൾക്ക് യാതൊരു വിധ ഇളവും നൽകേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറക്ക് പഴുതടച്ച…
റിയാദ്: കൊവിഡ് പ്രോട്ടോകോള്‍ ആവര്‍ത്തിച്ചു ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പിമായി സൗദി. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ(19 ലക്ഷം ഇന്ത്യന്‍ രൂപ) ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സാമൂഹിക അകലം പാലിക്കാതിരിക്കല്‍, സ്വകാര്യ, സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുമ്പോള്‍ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ വിസമ്മതിക്കല്‍ എന്നിവ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് ആദ്യ തവണ ആയിരം റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ ചുമത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഓഗസ്റ്റ് 1 മുതൽ, സൗദി അറേബ്യ സർക്കാർ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക, വിനോദം, കായിക പരിപാടികൾ, പ്രതിരോധ കുത്തിവയ്പ്പെടുത്ത ആളുകൾക്കുള്ള പൊതു ഗതാഗതം എന്നിവയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
മനാമ: ബഹ്‌റൈൻ ലുലു ഹൈപ്പർ മാർക്കറ്റ് 14ാം വാർഷികാഘോഷത്തിന് ഇന്ന് (സെപ്തംബർ 16 വ്യാഴാഴ്ച) തുടക്കമാകും. സെപ്റ്റംബർ 22വരെ എല്ലാദിവസവും വാർഷികാഘോഷത്തോടനുബന്ധിച്ചു ഡീലുകളും പ്രമോഷനുകളും ഉണ്ടാകും. ഇലക്ട്രോണിക്സ്, ഹോട്ട് ഫുഡ്, ബ്യൂട്ടി-ഹെയർകെയർ, വീടുകളിലേക്കുള്ള ശുചിത്വ ഉൽപന്നങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, ആഡംബര സ്മാർട്ട്ഫോൺ, വൈഡ് സ്ക്രീൻ ടെലിവിഷൻ, ചോക്ലറ്റ്, ചീസ്, മാംസം, കളിപ്പാട്ടങ്ങൾ, ഫിറ്റ്നസ് ഉപകരണങ്ങൾ മുതൽ വ്യക്തിഗത ശുചിത്വ വസ്തുക്കൾ വരെ ഒട്ടേറെ ഉൽപന്നങ്ങളാണ് വിവിധ ഓഫറുകളോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സുഗന്ധദ്രവ്യങ്ങൾക്ക് 55 ശതമാനവും ഫാഷൻ വസ്ത്രങ്ങൾ, ആക്സസറീസ്, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ തുടങ്ങിയവക്ക് 50 ശതമാനവും കിഴിവ് ലഭിക്കുന്നതാണ്. മാസ്റ്റർകാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനിൽ ഷോപ്പിങ് നടത്തുമ്പോൾ 20 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും. ദാന മാൾ, ഗലേറിയ മാൾ, ജുഫൈർ മാൾ, ആലി റംലി മാൾ, റിഫ, സാർ ആട്രിയം മാൾ, ഹിദ്ദ്, മുഹറഖ് എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഓഫർ ലഭ്യമാണ്.
റിയാദ്: ലോകത്തിന്റെ നാനാഭാഗത്തു നിന്ന് പ്രസാധകര്‍ പങ്കെടുക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. റിയാദ് എയര്‍പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് മാളിലാണ് ഇത്തവണ മേള നടക്കുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നീളുന്ന മേളയില്‍ ലോകത്തെ പ്രമുഖരായ പുസ്തക പ്രസാധകര്‍ എല്ലാം പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പ്രസാധകര്‍ എത്തുന്ന മേള സൗദി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ കമ്മീഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഓരോ വര്‍ഷവും ഒരു വിദേശ രാജ്യം വിശിഷ്ടാതിഥി രാജ്യമായി ക്ഷണിക്കപ്പെടാറുണ്ട്. ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാജ്യം ഇറാഖ് ആണ്. 16 സാംസ്‌കാരിക മേഖലകളെ പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് മേള വേദിയാകും. വാടകയില്‍ 50 ശതമാനം ഇളവ്, കൊറിയര്‍ ചെലവ് പൂര്‍ണമായും വഹിക്കല്‍, ബുക്ക്ഫെയറില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഇ-സ്റ്റോര്‍, മുഴുവന്‍ പ്രസാധകര്‍ക്കും ഇ-സെയില്‍സ് പോയിന്റുകള്‍ അടക്കം ബുക്ക്ഫെയറില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് നിരവധി ഇളവുകള്‍ ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ്…
ഡാളസ് : ഡാളസ് കൗണ്ടിയില്‍ മാത്രം സെപ്റ്റംബര്‍ 14 ബുധനാഴ്ച 1000 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിച്ചതായും 21 മരണങ്ങള്‍ സംഭവിച്ചതായും കൗണ്ടി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ഡാളസ് കൗണ്ടിയില്‍ പ്രതിദിനം 1382 കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുന്നുണ്ടെന്നും, 933 പേര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും കൗണ്ടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയോടെ ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 372656 കോവിഡ് കേസ്സുകളും, 4474 മരണവും ഉണ്ടായിട്ടുണ്ടെന്നും കൗണ്ടി ആരോഗ്യ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. ഡാളസ് കൗണ്ടിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് ഡി.എഫ്.ഡബ്ലിയൂ ഹോസ്പിറ്റല്‍ കൗണ്‍സില്‍ പറഞ്ഞു. ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സും ഇത് ശരിവെച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്നും, കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചു കഴിയുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും ജഡ്ജി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ 1525769 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനേഷന്‍ ലഭിച്ചു കഴിഞ്ഞതായും ജഡ്ജി പറഞ്ഞു.
കാലിഫോര്‍ണിയ : രാജ്യം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസത്തിനെ കാലാവധി കഴിയുന്നതിന് മുന്‍പ് തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യം തള്ളി വോട്ടര്‍മാര്‍ .സെപ്തംബര്‍ 14 ന് ‘റികോള്‍’ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വിജയാഘോഷം. ട്രംപിസത്തിനെതിരെ ആഞ്ഞടിച്ച ഗവര്‍ണറായിരുന്നു ന്യൂസം. കൊറോണ വൈറസിനെ നേരിടുന്നതിന് ട്രംപിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. പാന്‍ഡമിക്കിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിട്ട സംസ്ഥാനമായിരുന്നു കാലിഫോര്‍ണിയ. റിപ്ലബിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഡെമോക്രാറ്റിക്ക് ക്യാംപുകളില്‍ ആശങ്ക പടര്‍ന്നിരുന്നു . എന്നാല്‍ അവസാന നിമിഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ പോളിംഗ് ബൂത്തില്‍ എത്തിയതോടെ പോളിംഗിന്റെ ഗതി മാറി. മിക്കവാറും ബാലറ്റുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റീകോള്‍ ആവശ്യമില്ല എന്ന വോട്ടര്‍മാരുടെ മാര്‍ജിന്‍ 30 പോയിന്റ് വരെ ഉയര്‍ന്നിരുന്നു . ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ കഴിഞ്ഞ വര്‍ഷം നാല് യു.എസ് ഹൗസ് തിരഞ്ഞെടുപ്പില്‍ വിജയം വരിച്ചതോടെ റിപ്പബ്ലിക്കന്‍…
മനാമ: ഇന്ത്യൻ സ്‌കൂളിൽ ഹിന്ദി ദിവസ് 2021 സെപ്റ്റംബർ 14 -ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീമിൽ ഓൺലൈനിലാണ് സംഘടിപ്പിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെ ആയിരുന്നു ഹിന്ദി ദിനം. വിവിധ മത്സരങ്ങളിലെ വിജയികൾ ഇവയാണ്: ഹിന്ദി കവിതാ പാരായണം: 1. ദീപൻഷി ഗോപാൽ, 2. അബ്ദുൾ റഹ്മാൻ ഷയാൻ, 3. ശശാങ്കിത് രൂപേഷ് അയ്യർ. ഹിന്ദി ദോഹ പാരായണം: 1. രുദ്ര രൂപേഷ് അയ്യർ, 2. സുഹ അബ്ദുൽ ഖാദർ ബാഷ, 3.പ്രൻഷു സൈനി. ഹിന്ദി ഉപന്യാസ രചന: 1. ആയിഷ ഖാനും ഇനായത് ഉല്ല ഖാൻ, 2. അഹാന സ്മിത കുമാർ, 3.സേജൽ സജീവ്. വകുപ്പ് മേധാവി ബാബു ഖാൻ പരിപാടി ഏകോപിപ്പിച്ചു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ ഒന്നാം സമ്മാന ജേതാക്കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി.സ്‌കൂൾ ചെയർമാൻ പ്രിൻസ്…
സൗത്ത് കരോളിനാ: മകന് 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കണമെങ്കില്‍ ഞാന്‍ മരിക്കണം തന്നെ വെടിവച്ചു കൊല്ലുന്നതിനായി ഹിറ്റ്മാനെ വാടകക്കെടുത്ത് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോര്‍ണി അലക്‌സ് മര്‍ഡാം പദ്ധതികളെല്ലാം ശരിയാക്കി. അലക്സും ഹിറ്റ്മാനും വ്യത്യസ്ത കാറുകളില്‍ യാത്ര ആരംഭിച്ചു , വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ അലക്‌സ് കാറില്‍ നിന്നും പുറത്തിറങ്ങി പുറകില്‍ എത്തിയ ഹിറ്റ്മാന്‍ അലക്‌സിന്റെ തലക്ക് നേരെ വെടിയുതിര്‍ത്തു പക്ഷെ ബുള്ളറ്റ് ലക്ഷ്യം കണ്ടില്ല തലക്ക് മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ബുള്ളറ്റ് തൊലിപ്പുറത്ത് മാത്രമാണ് പരിക്കേല്‍പ്പിച്ചത് . നിലത്ത് വീണ അലക്‌സ് 911 ല്‍ വിളിച്ച തനിക്ക് വെടിയേറ്റുവെന്ന് അറിയിച്ചു . ഉടനെ സ്ഥലത്ത് എത്തിയ പോലീസ് ഹെലികോപ്ടറില്‍ അലക്‌സിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രീയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലക്‌സ് സംഭവിച്ചതെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു . താന്‍ തന്നെയാണ് ഹിറ്റ്മാനെ തന്നെ വധിക്കാന്‍ റിവോള്‍വര്‍ ഏല്‍പ്പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും…