Author: staradmin

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം രണ്ടാം പിണറായി സർക്കാറിനെ തിരഞ്ഞെടുത്ത ജനങ്ങളുടെ മുഖത്തുള്ള കാർക്കിച്ചു തുപ്പലാണ്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================ എന്തിലും ഏതിലും അഴിമതി നടത്തുന്ന പാരമ്പര്യം കോൺഗ്രസിനാണ് ഉള്ളത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തെ ചെയ്തികൾ മൂലമാണ് കോൺഗ്രസ് ദേശീയ തലത്തിൽ ഗതി പിടിക്കാത്തത്. പഞ്ചവടി പാലം പോലെ പാലാരിവട്ടം പാലം പണിതവർ എടപ്പാൾ മേൽപ്പാലം കാണണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നാടിന്റെ മുഴുവൻ പിന്തുണയുള്ള നേതാവാണ് പിണറായി വിജയൻ. സ്വന്തം പാർട്ടിയിൽ എത്ര…

Read More

ബ്രസീലിയ: ബ്രസീലിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ പാറക്കഷ്ണങ്ങൾ അടർന്നു വീണ് അപകടത്തിൽ ഏഴ് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഒമ്പത് പേർ ഉൾപ്പെടെ 32 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. https://youtu.be/dSSmEW801Cg വിവിധ ബോട്ടുകളിലായി വിനോദ സഞ്ചാരികൾ പാറയ്‌ക്ക് സമീപമുള്ള തടാകത്തിലെത്തി. അവിടെയുള്ള വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു സംഘം. പെട്ടെന്നാണ് പാറയുടെ വലിയൊരു കഷ്ണം വെള്ളത്തിലേക്ക് അടർന്നുവീണത്. ഇവിടെ നിലയുറപ്പിച്ചിരുന്ന മൂന്ന് ബോട്ടുകളുടെ മുകളിലേക്കായിരുന്നു പാറ കഷ്ണങ്ങൾ പതിച്ചത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് മഴ പെയ്തിരുന്നതാകാം പാറ കഷ്ണങ്ങൾ അടരാൻ കാരണമായതെന്നാണ് നിഗമനം. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= മൂന്ന് ബോട്ടുകൾക്ക് മുകളിൽ പാറ വീണതിന്റെ വീഡിയോ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഉണ്ട്. മറ്റൊരു വീഡിയോയിൽ വീഴുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം കാണിക്കുന്നു, അതിൽ നിരവധി ആളുകൾ “ധാരാളം കല്ലുകൾ വീഴുന്നു” എന്ന് മുന്നറിയിപ്പ് നൽകുകയും മറ്റ്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന സംവിധാനയകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദർശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തിൽ കേസ് അന്വേഷിക്കുക. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവർ തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിൻറെ അടിസ്ഥാനത്തിലാണ് കേസ്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളിൽ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവർ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താൻ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘എസ്.പി കെ.എസ് സുദർശൻറെ കൈ വെട്ടണം’ എന്നതടക്കമുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അപായപ്പെടുത്താൻ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട ​ഗൂഢാലോചന നടത്തുക തുടങ്ങിയ കാര്യങ്ങൾ എഫ്ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More

മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച്‌ മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പാര്‍വതി തിരുവോത്ത്. സെക്‌സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടാണ് പാര്‍വതി പ്രതികരിച്ചത്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച്‌ വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും, സംവിധായകന്‍ ആണെങ്കിലും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെങ്കിലും, എക്സിക്യൂട്ടേര്‍സ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ,…

Read More

കോന്നി: പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി എം ശമുവേൽ, ഭാര്യ റീന, മകൻ റയാൻ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയെയും റിയാനേയും വെട്ടി കൊലപ്പെടുത്തിയ ശേഷം സോണി അത്മഹത്യ ചെയ്ത താണെന്നാണ് പ്രാഥമിക നിഗമനം.

Read More

കോട്ടയം: കാമുകനുമായുള്ള ബന്ധം തകരാതിരിക്കാനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതെന്ന് അറസ്റ്റിലായ നീതു രാജ് നൽകിയ മൊഴിയിൽ ഉറച്ച് പോലീസ്. കളമശേരി എച്ച്‌എംടി വാഴയില്‍ ഇബ്രാഹിം ബാദുഷ(28)യുമായി പ്രണയത്തിലായ നീതു ഈ ബന്ധം തകരാതിരിക്കാനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു. https://youtu.be/wyUN6DDbGVQ അതേസമയം ബാദുഷായുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തെ കുറിച്ച്‌ അറിയാമായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 28കാരനായ കാമുകന്‍ പിണങ്ങി പോകുമോ എന്ന ഭയാണ് നീതുവിനെ കൊണ്ട് കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ നാടകം അവതരിപ്പിച്ചത്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ 2 മാസം ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമിനെയും കുടുംബത്തെയും നീതു അറിയിച്ചിരുന്നു. എന്നാൽ നീതുവിൽ നിന്നും സ്വർണവും പണവുമായി വലിയ സമ്പത്ത് കൈക്കലാക്കിയ ബാദുഷയെ കുടുംബം പിന്തുണയ്ക്കുകയായിരുന്നു. നീതു ഗര്‍ഭിണിയായെങ്കിലും പിന്നീട് ഇത് അലസിപ്പോയി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച…

Read More

മാഹി: കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്ത്. അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= കെ റെയില്‍ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആ ഉറപ്പ് പാലിക്കാന്‍ കേരള മുഖ്യമന്ത്രി തയാറാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതി തന്നെ തകിടം മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ കേരളത്തില്‍ വ്യാപക ജനരോഷം ഉയര്‍ന്നുണ്ട്. ഇക്കാര്യത്തില്‍ അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന് പോരാടും. ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

Read More

ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവർക്ക് നേരെ കടുത്ത വംശീയ അതിക്രമം. സിഖ് വംശജനായ ഒരു ടാക്‌സി ഡ്രൈവർക്ക് നേരെയാണ് അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവള പരിസരത്തുവച്ച് ആക്രമണമുണ്ടായത്. 26 സെക്കന്റ് ദൈർഘ്യമുള‌ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. https://youtu.be/tEJE67orhhg ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഡ്രൈവറെ അധിക്ഷേപിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ കാഴ്‌ചകണ്ട ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. ടാക്‌സി ഡ്രൈവറെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇദ്ദേഹത്തിന്റെ തലയിലെ സിഖ് വിശ്വാസപ്രകാരമുള‌ള ടർബൻ ആക്രമി തട്ടിത്തെറിപ്പിക്കുകയും ഇയാളുടെ നേരെ ലഘു സ്‌ഫോടനമുണ്ടാക്കുന്ന വസ്‌തുക്കൾ പ്രയോഗിക്കുകയും ചെയ്‌തു. തുടർന്ന് സിഖ് വംശജനായ ഡ്രൈവറെ അടിക്കുകയും മുഷ്‌ടികൊണ്ട് ഇടിക്കുകയും ചെയ്‌തു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews =================================================================================

Read More

കേരള സെന്ററിന്റെ അവാർഡ് ജേതാവും, അറിയപ്പെടുന്ന ഗായകനുമായ ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന ജയ് നായരോടുള്ള ആദര സൂചകമായി ഫോമയുടെ എൺപതാം എപ്പിസോഡ് ജനുവരി 9 ന് നടക്കും. 2021 ഡിസംബർ 29 നു ആണ് ജയ്ശങ്കർ നായർ ന്യൂജേഴ്‌സിയിൽ അന്തരിച്ചത്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews =================================================================================എപ്പിസോഡിൽ സിജി ആനന്ദ്, ലൂസി കുര്യാക്കോസ്, ശ്രീദേവി,എന്നീ ഗായകർ ഗാനങ്ങൾ ആലപിക്കും. സിബി ഡേവിഡ്, ഷൈനി അബൂബക്കർ, രാജൻ ചീരൻ എന്നിവർ ഗാനാലാപന പരിപാടിയെ നയിക്കും. ജയ് ശങ്കർ നായരോടുള്ള ആദരസൂചകമായി നടക്കുന്ന സാന്ത്വന സംഗീതം പരിപാടിയിൽ എല്ലാ സഹൃദയരും, പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ 2022 വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡന്റ്റുമായ റവ. ഫാ ബിജു ഫിലിപ്പോസ് അധ്യക്ഷനായ ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രസനാധിപനും, കോട്ടയം സഹായ മെത്രാപൊലീത്തായുമായ അഭി ഡോ യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരിയും യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്റുമായ റവ ഫാ കുര്യൻ ബേബി, ഇടവക ട്രസ്റ്റീ സാമുവേൽ പൗലോസ്, ഇടവക സെക്രട്ടറി ബെന്നി വർക്കി, ബ്രദർ ജീവൻ ജോർജ്ജ്, ഇടവകയിലെ ഇതര അധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews================================================================================= ജോയിന്റ് സെക്രട്ടറി സജിനി ക്രിസ്റ്റി വേദവായനയോടെ ആരംഭിച്ച യോഗത്തിൽ യുവജന…

Read More