Author: staradmin

കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്നു(02 ഓഗസ്റ്റ്) മുതൽ ആറു വരെ തെക്കു പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ശക്തമായ തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഓഗസ്റ്റ് 03 രാത്രി 11.30 വരെ 2.3 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ…

Read More

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25, 2021. ഒരു വർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. അപേക്ഷ ഫോറം www.keralapressclub.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം 300 രൂപ അപേക്ഷാഫീസ് പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തേണ്ടതാണ്. അക്കൗണ്ട് വിവരങ്ങൾ അപേക്ഷയോടൊപ്പം ലഭിക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട ഇമെയിൽ :- ijtrivandrum@gmail.com, pressclubtvpm@gmail.com വിശദവിവരങ്ങൾക്ക്ഫോൺ: 9746224780, 8921888394ഇ-മെയിൽ: ijtrivandrum@gmail.com/ pressclubtvpm@gmail.com ബന്ധപ്പെടുക.

Read More

തിരുവനന്തപുരം: സ്പോര്‍ട്സ് വിഭാഗത്തില്‍ ഹവില്‍ദാര്‍ ആയി പരിശീലനം പൂര്‍ത്തിയാക്കിയ 13 പേരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ ഹവില്‍ദാര്‍മാരില്‍ 11 പേര്‍ പുരുഷന്‍മാരും രണ്ട് പേര്‍ സ്ത്രീകളുമാണ്. വാട്ടര്‍പോളോ വിഭാഗത്തില്‍ ആദ്യമായി പത്ത് പുരുഷന്‍മാര്‍ സേനയുടെ ഭാഗമായി. ഫുട്ബോള്‍ വിഭാഗത്തില്‍ ഒരു പുരുഷനും അത്ലറ്റിക്സില്‍ രണ്ട് വനിതകളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനകാലത്തെ മികച്ച പ്രകടനത്തിനുളള അവാര്‍ഡ് ഇ.എസ് സുജിത്തിന് സംസ്ഥാന പോലീസ് മേധാവി സമ്മാനിച്ചു. മികച്ച ഇന്‍ഡോര്‍ കേഡറ്റിനുളള ബഹുമതിയും സുജിത്തിന് ലഭിച്ചു. മികച്ച ഔട്ട്ഡോര്‍ കേഡറ്റായി റ്റി.ബി.ബിജേഷും മികച്ച ഷൂട്ടര്‍ ആയി അശ്വിന്‍ ഗോമസും തെരഞ്ഞെടുക്കപ്പെട്ടു. പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച പാസിംഗ് ഔട്ട് പരേഡില്‍ എ.ഡി.ജി.പി മാരായ കെ.പത്മകുമാര്‍, മനോജ് എബ്രഹാം എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Read More

തിരുവനന്തപുരം: സ്ത്രീധന നിരോധന നിയമമുൾപ്പടെ സാമൂഹിക തിന്മകൾക്കെതിരായി ഒട്ടനവധി നിയമങ്ങൾ പതിറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ടെങ്കിലും സമൂഹത്തിന് ഇത്തരം അറിവുകൾ ഇന്നും അന്യമാണ്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ്. അതു കൊണ്ടു തന്നെ സമൂഹത്തിൽ നിയമ അവബോധം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് നിയമ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക -ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമ വിജ്ഞാനകോശം ഏറ്റുവാങ്ങി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും വിജ്ഞാനകോശത്തിൻ്റെ നിർമ്മാണം സമയബന്ധിതമായി പകർത്തീകരിച്ച ഇൻസ്റ്റിറ്റ്യൂട്ടിനെ മന്ത്രി അഭിനന്ദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്കാർ ഡോ.ഏ.ആർ.രാജൻ സ്വാഗതവും നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ അനിരുദ്ധൻ നന്ദിയും പറഞ്ഞു. നിയമ ശാസ്ത്രത്തിൻ്റെ വിവിധ മേഖലകളെയും ലളിതവും സമഗ്രവുമായി പ്രതിപാദിക്കുന്ന വിജ്ഞാനകോശം, നിയമ വിദ്യാർത്ഥികൾ, അദ്ധ്യ പകർ, അഭിഭാഷകർ, നിയമജ്ഞർ, നിയമ പാലകർ തുടങ്ങി സാധരണക്കാർക്കു വരെ വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതവും സമഗ്രവുമായാണ് തയ്യാറാക്കിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് ഹോട്ടൽ റെസ്റ്റൊറന്‍റ് അസോസിയേഷൻ നിവേദനം നല്‍കി. ട്രിപ്പിൾ ലോക്ഡൗൺ മേഖലയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 9.30 വരെയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം.

Read More

മനാമ: അതിവിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സോസൈറ്റി 51 അംഗ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഈരടികളെ ഓർമ്മപ്പെടുത്താനും, ബലപ്പെടുത്താനും, ആയിരം വർഷങ്ങൾക്കപ്പുറമുള്ള കേരള നാടിൻറെ ഐശ്വര്യ സമൃദ്ധിയെ പറ്റിയുള്ള ഓർമ്മകളുടെ നാളം, നന്മയുടെ പ്രകാശം പകർന്നു നമ്മിലൂടെ കടന്നുപോകുന്ന ഈ മഹത്തായ ദേശീയോത്സവത്തെ ചേർത്തുപിടിക്കാൻ വൈവിധ്യമാർന്ന കലാപരിപാടികൾക്കും, വിവിധ തലങ്ങളിലെ മത്സരങ്ങൾക്കും വേദി ഒരുക്കി സീറോമലബാർ സോസൈറ്റി. വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനായി ജീവൻ ചാക്കോയെ ഓണാഘോഷ കമ്മിറ്റി കൺവീനർ ആയി തിരഞ്ഞെടുത്തു. കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും,ജോയിൻ സെക്രട്ടറി ജോജിവർക്കി നന്ദിയും പറഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്കാ,വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി, ഷാജൻ സെബാസ്റ്റ്യൻ, പ്രിൻസ് ജോസ്, മോൻസി മാത്യു, ജെൻസൻവെണ്ണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.

Read More

റിയാദ്: സൗദി അറേബ്യയിലെ അൽബഹ പ്രവശ്യയിൽ ഇന്ത്യൻ എംബസ്സി കോൺസുലേറ്റ് ജനറൽ, അൽബഹ ഡിസ്ട്രിക്ടിലുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷൻ (WPMA) സംസ്ഥാന ഭാരവാഹികളുമായി ചർച്ച നടത്തി. സൗദി അറേബ്യയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത്തിനുള്ള കാലതാമസത്തെ സംബന്ധിച്ച വിഷയങ്ങൾ, നാട്ടിലുള്ള പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് കാലതാമസം കൂടാതെ തിരിച്ചുവരുന്നതുമായിബന്ധപ്പെട്ട വിഷയങ്ങൾ, നഴ്സുമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ, കൊറോണ വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുതലായവ ചർച്ചയിൽ വിഷയങ്ങളായി. ചർച്ചയിൽ, വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ പ്രതിനിധിയായി ഭരണസമിതി അംഗമായ ദീപു, പ്രവാസികളനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ധരിപ്പിക്കുകയും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിനുവേണ്ടി അഭ്യർത്ഥിക്കുകയുംചെയ്തു. പ്രസ്തുത ചടങ്ങിൽ സൗദിഅറേബ്യയിലെ മറ്റ് പ്രവാസി സംഘടനകളും സന്നിഹിതരായിരുന്നു. ചർച്ചാവിഷയങ്ങൾ ബഹുമാനപ്പെട്ട കോൺസുലേറ്റ് ജനറൽ ഇന്ത്യൻ അംബാസഡർ മുഖേന ഗവൺമെന്റിനെ അറിയിക്കാമെന്ന് ഉറപ്പു നൽകി.

Read More

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിൽ വഴിത്തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്. ഇരു കുടുംബങ്ങൾ തമ്മിലുള്ള വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലിന് കാരണമായത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. https://youtu.be/LJAooMHBHv4 രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വഴിവെട്ടുന്നത് സംബന്ധിച്ച വാക്കേറ്റമുണ്ടാകുകയും വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ മധ്യസ്ഥതയ്ക്ക് എത്തിയ നാട്ടുകാർ രണ്ടുഭാഗത്തായി നിന്ന് വാക്കേറ്റം തുടങ്ങിയതോടെയാണ് പ്രശ്നം വഷളായത്. സ്ത്രീകളടക്കമുള്ളവർ കൂട്ടത്തല്ലിൽ ഭാഗമായി. പിന്നീട് പുത്തൂര്‍ പൊലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്. സംഭവത്തിൽ പുത്തൂർ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു.

Read More

തിരുവനന്തപുരം: കൊടകര കുഴൽപണ കേസിൽ ബി ജെ പി ക്കെതിരെ പൊലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബി ജെ പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം. ബി ജെ പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു കൊടകപ കുഴൽപ്പണക്കേസിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പതിനേഴ് സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാൾക്ഷികളുണ്ട്. കേസിലെ പ്രധാനപ്രതി ധർമരാജൻ ബി ജെ പി അനുഭാവിയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബിജെപി നേതാക്കളുടെ നിർദേശ പ്രകാരം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Read More

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ മുടി മുറിക്കൽ സമരം. കൊവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നമാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഓഗസ്റ്റ് 4 നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്ന് സർക്കാർ ചർച്ചക്ക് പോലും തയ്യാറാകുന്നില്ലെന്നും പ്രതിഷേക്കാർ ആരോപിച്ചു.

Read More